പടിപടിയായി കുട്ടികളിലെ സമ്പാദ്യശീലം വളർത്താം
3-5 വയസ്സ്
- ചെറിയ ചെറിയ കളികളിലൂടെ തുടങ്ങുക
- നാം മനസ്സിലാക്കിയ സാമ്പത്തിക പാഠങ്ങൾ യഥാർത്ഥ ജീവിത ഉദാഹരണങ്ങൾ ഉപയോഗിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക
6-9 വയസ്സ്
- ആവശ്യങ്ങളും (ഭക്ഷണം, വസ്ത്രം) ആഗ്രഹങ്ങളും (കളിപ്പാട്ടങ്ങൾ, ഗെയിമുകൾ) തമ്മിൽ വേർതിരിച്ചറിയാൻ പഠിപ്പിക്കുക
- സമ്പാദിക്കാൻ ഒരു അവസരം കൊടുക്കുക
- പിഗ്ഗി ബാങ്കുകൾ വഴി പണം സ്വാരൂപിക്കാൻ സഹായിക്കുക
- കുട്ടികളെ അവരുടെ വരുമാനവും ചെലവും മനസ്സിലാക്കാൻ സഹായിക്കുക
10-13 വയസ്സ്
- കുട്ടികൾക്ക് ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പണം സ്വരൂപിക്കാൻ പഠിപ്പിക്കുക
- ചെറിയ ജോലികൾ ചെയ്യുമ്പോൾ അതിനൊരു പ്രതിഫലം കൊടുക്കുക
- പണത്തെക്കുറിച്ച് തുറന്ന് സത്യസന്ധമായി സംസാരിക്കുക
- കുടുംബ ബജറ്റ് ചർച്ചകളിലും തീരുമാനങ്ങൾ എടുക്കുന്നതിലും അവരെ ഉൾപ്പെടുത്തുക
- പെട്ടന്ന് ചിലവു ചെയ്യുന്നതിന് പകരം വലിയ ലക്ഷ്യങ്ങൾക്കായി സൂക്ഷിച്ചുവെച്ചുപയോഗിക്കാൻ പഠിപ്പിക്കുക
- കുട്ടികൾക്ക് അവരുടെ പണം ഉപയോഗിച്ച് സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുക
14-18 വയസ്സ്
- സങ്കീർണ്ണമായ സാമ്പത്തിക വിഷയങ്ങളെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുക
- പണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കാം
- സേവിംഗ്സ് അക്കൗണ്ടുകൾ വഴി പണം സ്വാരൂപിക്കാൻ സഹായിക്കുക
- പുരോഗതി ട്രാക്ക് ചെയ്യാൻ ഗോൾ സെറ്റിംഗ് ചാർട്ടുകൾ ഉപയോഗിക്കുക
- കുട്ടികളുടെ സമ്പാദ്യ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുക
- ഹോബികൾ, കരകൗശലവസ്തുക്കൾ പോലെ പണം സമ്പാദിക്കാനുള്ള വഴികൾ, പാർട്ട് ടൈം ജോലികൾ അല്ലെങ്കിൽ സന്നദ്ധപ്രവർത്തനം പോലെയുള്ള കാര്യങ്ങൾ കണ്ടെത്തിവന്നാൽ അവരെ പ്രോത്സാഹിപ്പിക്കുക