ക്രെഡിറ്റ് കാർഡിൻ്റെ
ഗുണങ്ങൾ [8] VS ദോഷങ്ങൾ [7]
ഗുണങ്ങൾ
- പണം കൊണ്ടുപോകേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു
- ഓൺലൈൻ ഇടപാടുകൾ ലളിതമാക്കുന്നു
- കുറഞ്ഞകാലത്തേക്ക് പലിശയില്ലാതെ പണം കടം കിട്ടുന്നു
- ചെലവ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു
- ഒരു എമർജൻസി ഫണ്ട് കയ്യിലുണ്ടാകുന്നു
- ക്രെഡിറ്റ് കാർഡുകൾ ഫ്രോഡുകളിൽ നിന്ന് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകൾ മറ്റാരെങ്കിലും ദുർവിനയോഗം ചെയ്യതാൽ നിങ്ങൾ ബാധ്യസ്ഥരല്ല.
- പല ക്രെഡിറ്റ് കാർഡുകളും നിങ്ങളുടെ വാങ്ങലുകളിൽ പോയിൻ്റുകൾ, ക്യാഷ്ബാക്ക്, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ റിവാർഡ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.
- ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോർ നിർമ്മിക്കാൻ സഹായിക്കുന്നു
ദോഷങ്ങൾ
- ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ഉയർന്ന പലിശ നിരക്കുകൾ വഹിക്കുന്നു
- ഓരോ മാസവും നിങ്ങളുടെ ബാലൻസ് പൂർണ്ണമായി അടച്ചില്ലെങ്കിൽ, ബാക്കിയുള്ള ബാലൻസിന് നിങ്ങളിൽ നിന്ന് വലിയ പലിശ ഈടാക്കും. ഈ പലിശ നിരക്കുകൾ പെട്ടെന്ന് കൂടുകയും കടം വീട്ടുന്നത് വലിയൊരു പ്രശ്നമായി തീരുകയും ചെയ്യും.
- ആവശ്യത്തിനു അനാവശ്യത്തിനും കാശ് കൈലിലെങ്കിലും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഒരു ത്വര ക്രെഡിറ്റ് കാർഡുകൾ ഉണ്ടാക്കുന്നു.
- അനാവശ്യമായി പണം ചെലവഴിക്കാൻ ക്രെഡിറ്റ് കാർഡുകൾ നമ്മളെ പ്രേരിപ്പിക്കും.
- ക്രെഡിറ്റ് കാർഡുകൾ കടമെടുത്ത് ജീവിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു
- ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
- ക്രെഡിറ്റ് കാർഡിന് മുകളിൽ വാർഷിക ഫീസ്, ക്യാഷ് അഡ്വാൻസ് ചാർജുകൾ, വിദേശ ഇടപാട് ഫീസ് തുടങ്ങിയ പലതരം ഫീസുകൾ ബാങ്കുകളും ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസും ഏർപ്പെടുത്താറുണ്ട്.