Money Points

12 സിംപിളായ സാമ്പത്തിക തീരുമാനങ്ങൾ

  1. 1. വരവ് ചിലവ് കണക്കുകൾ എഴുതിവയ്ക്കുക. നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്യുക.
  2. 2. നിങ്ങൾ വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലാത്ത സാധങ്ങൾ വാങ്ങിക്കൂട്ടുന്ന പരിപാടി വേണ്ടെന്നു വയ്ക്കുക.
  3. 3. വലിയ ചെലവുകൾക്കായി നേരത്തെ ആസൂത്രണം ചെയ്തുതുടങ്ങുക  
  4. 4. നിങ്ങളുടെ ധനകാര്യം പരിശോധിക്കാൻ എല്ലാ മാസവും കുറച്ചു സമയം മാറ്റിവയ്ക്കുക
  5. 5. ‘ഇപ്പോൾ വാങ്ങുക പിന്നീട് പണം നൽകുക’ എന്ന പരിപാടി ഒഴിവാക്കുക
  6. 6. ഈ വർഷത്തെ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക; അവ എങ്ങനെ നേടാമെന്നും തീരുമാനിക്കുക. 
  7. 7. ഒരു എസ്ഐപി എത്രയും വേഗം തുടങ്ങുക. അതിൽ കൃതയമായി നിക്ഷേപിക്കുക
  8. 8. ഒരു ആരോഗ്യ ഇൻഷുറൻസ് നേടുക. 
  9. 9. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുക. അതിലൂടെ അധിക വരുമാനം നേടാൻ പരിശ്രമിക്കുക.
  10. 10. ക്രെഡിറ്റ്കാർഡ് ഉപയോഗത്തിൽ അച്ചടക്കം കൊണ്ടുവരിക. കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുക, ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുക, അനാവശ്യ ക്രെഡിറ്റ് ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.
  11. 11. ചെറിയ കടങ്ങൾ വീട്ടിത്തീർക്കുക. ഈ വർഷം ഒരു ഇഎംഐ തുക കൂടുതലായി ലോണിലേക്ക് അടച്ചിരിക്കും എന്ന് തീരുമാനിക്കുക 
  12. 12. 50-20-30 റൂൾ പരിശീലിക്കുക. ദൈനംദിന ചെലവിന് 50%; ആഡംബരത്തിനും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും 30% മാത്രം ചിലവഴിക്കുക; സമ്പാദ്യത്തിനും നിക്ഷേപത്തിനും 20% ആദ്യമേ മാറ്റിവയ്ക്കുക.