Money Points

7 കാര്യങ്ങൾ ഓർത്താൽ നിക്ഷേപ തട്ടിപ്പുകൾ ഒഴിവാക്കാം

  1. ബാങ്കിലൂടെ മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തുക 
  1. സാമ്പത്തിക ഇടപാടുകൾ റെഗുലേറ്ററുടെ കീഴിലാണോ എന്ന് പരിശോധിക്കുക 
  1. സാധാരണ മാർക്കറ്റിൽ ഉള്ളതിനേക്കാൾ കൂടുതലോ അല്ലെങ്കിൽ ഇരട്ടിയോ ലാഭം റിസ്ക് ഫ്രീയായി നൽകുന്നുണ്ടെങ്കിൽ സൂക്ഷിക്കുക 
  1. ചെറിയ അപകടസാധ്യതയുള്ള ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളിൽ ജാഗ്രത പാലിക്കുക.
  1. പണം നിക്ഷേപിക്കാൻ നിങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ  അത്തരം ഇൻവെസ്റ്റ്മെന്റുകൾ ഒഴിവാക്കുക 
  1. സുതാര്യമായ  സാമ്പത്തിക ഇടപാടുകൾ അല്ലെന്ന് തോന്നുന്ന പക്ഷമോ നടപടികളിൽ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാലോ എത്രയും വേഗം   ഒഴിഞ്ഞുമാറുക 
  1. വ്യക്തി ബന്ധത്തിന്റെ പുറത്ത് ഇൻവെസ്റ്റ്മെന്റുകൾ വ്യക്തമായി അറിയാത്ത സാമ്പത്തിക ഉത്പന്നങ്ങളിൽ നിക്ഷേപിക്കാതിരിക്കുക.