6 കുറുക്കുവഴികളിലൂടെ വീട്ടമ്മമാർക്ക് പണം സേവ് ചെയ്യാം
1. വീട്ടിലേക്ക് ആവശ്യമായ വാങ്ങേണ്ട സാധനങ്ങൾ എഴുതി വയ്ക്കുക. ലിസ്റ്റിൽ ഇല്ലാത്ത സാധനങ്ങൾ കാണുമ്പോൾ വാങ്ങുന്നത് ഒഴിവാക്കുക
2. അടുക്കള ബജറ്റ് കൃത്യമായി കണക്കാക്കുക
3. മീൽസ് പ്ലാനിംഗ് മുൻകൂട്ടി ചെയ്യുന്നതും അതിനനുസരിച്ചു ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതും അനാവശ്യ ചിലവ് കുറയ്ക്കാൻ സഹായിക്കും
4. പുറത്തുപോകുമ്പോൾ ഒരു സഞ്ചികൂടി കയ്യിൽ കരുതുക. അതിനായി പണം കളയുന്നത് ഒഴിവാക്കുക
5. സോപ്പുപൊടി, ഷാംപൂ, ക്ലീനിങ് ഉത്പന്നങ്ങൾ തുടങ്ങി കുറച്ചധികമായി വാങ്ങിവെക്കാൻ കഴിയുന്ന സാധനങ്ങൾ വില കുറവിലോ ഓഫറിലോ കിട്ടുമ്പോൾ ഒരുമിച്ചു വാങ്ങി വയ്ക്കുക
6. ബില്ലുകൾ കറക്റ്റ് സമയത്ത് അടയ്ക്കുന്നത് ഫൈൻ ഇല്ലാതെ പണം ലഭിക്കാൻ സഹായിക്കും