Skip to content
8 കാരണങ്ങളാൽ ക്രെഡിറ്റ് സ്കോർ കുറയാം
- ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ കൃത്യമായി തിരിച്ചടിച്ചില്ലെങ്കിൽ അഥവാ തിരിച്ചടക്കുന്നതിൽ കാലതാമസം വരുത്തിയാൽ ക്രെഡിറ്റ് സ്കോർ കുറയും.
- നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ പരമാവധി പ്രയോജനപ്പെടുത്തുകയോ നിങ്ങളുടെ ലഭ്യമായ ക്രെഡിറ്റിൻ്റെ ഗണ്യമായ ഭാഗം ഉപയോഗിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
- ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി വായ്പ അപേക്ഷകൾ സമർപ്പിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ ലക്ഷണമായി കാണുകയും നിങ്ങളുടെ സ്കോർ കുറയ്ക്കുകയും ചെയ്യാം.
- പല ബാങ്കുകളിൽ നിന്ന് ഒന്നിലധികം വായ്പകൾ എടുത്തിട്ടുണ്ടെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
- ഒരേസമയം പല ബാങ്കിൽ ലോണിന് അപേക്ഷിച്ചാൽ അതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
- ലോണുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും അടവുകൾ പലതവണ മുടങ്ങുകയുംഒറ്റത്തവണ തീർപ്പാക്കൽ തുടങ്ങിയ രീതികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്കോർ ഇടിയും.
- ചെറിയ കാലയളവിൽ പലതരം ലോണുകൾ എടുത്തിട്ടുണ്ടെങ്കിൽ അതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം.
- ക്രെഡിറ്റ് കാർഡ് അപ്ലിക്കേഷൻ തുടർച്ചയായി നിരസിക്കൽ ക്രെഡിറ്റ് യോഗ്യതാ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. ഇത് തീർച്ചയായും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
Pages:
1 2 3 4 5 6 7 8 9 10 11 12 13