ക്രെഡിറ്റ് കാർഡുകൾ: മിത്രമോ ശത്രുവോ?

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകളിൽ വലിയൊരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയിൽ കൂടുതൽ പ്രചാരമുള്ള സാമ്പത്തിക ഉപകരണമായി മാറിയിട്ടുമുണ്ട്. അത്യാവശ്യം നേരത്ത് പണമില്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കാതെ പണം ലഭിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ക്രെഡിറ്റ് കാർഡ്. സാങ്കേതികമായി പറഞ്ഞാൽ ഒരു ധനകാര്യ സ്ഥാപനം നൽകുന്ന പേയ്‌മെൻ്റ് കാർഡാണ് ക്രെഡിറ്റ് കാർഡ്, അത് സാധനങ്ങൾ വാങ്ങുന്നതിനും സേവനങ്ങൾക്കായി പണം നൽകാനും ഉപയോഗിക്കാം. സാധാരണയായി ആളുകൾ ഒരു ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനത്തിലോ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നു. […]

Continue Reading

സമ്പാദ്യത്തിൻ്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കാം

ചെറിയ കുട്ടികളായിരിക്കുമ്പോൾ  മുതൽ പണത്തെക്കുറിച്ചു പറഞ്ഞും പഠിപ്പിച്ചും വളർത്തുന്നത് ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കും. ഭാവിയിൽ സാമ്പത്തിക വിജയത്തിനായി അവരെ സജ്ജമാക്കും. നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനും ധാരണയ്ക്കും അനുസൃതമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിലൂടെ, സാമ്പത്തിക സാക്ഷരതയ്ക്കും ഉത്തരവാദിത്തമുള്ള പണം കൈകാര്യം ചെയ്യുന്നതിനുമുള്ള ശക്തമായ അടിത്തറ വികസിപ്പിക്കാനും അവരെ നിങ്ങൾ സഹായിക്കുന്നു.  കുട്ടിയുടെ പ്രായത്തിനനുസരിച്ച് വേണം പണത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ. മൂന്ന് വയസ്സ് മുതൽ കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാം. ചെറിയ ചെറിയ കളികളാണ് അതിനുള്ള […]

Continue Reading

കെണിയൊരുക്കി കാത്തിരിക്കുന്നവർ…

ഒരു ലക്ഷം രൂപ നിക്ഷേപിക്കൂ, ആയിരം രൂപ ദിവസേന നേടൂ; പുതിയ ക്രിപ്റ്റോ കറൻസിയിൽ ഇൻവെസ്റ്റ് ചെയ്താൽ നൂറിരട്ടി ലാഭം നേടാം; ഗോൾഡ് ബാറുകൾ പകുതി വിലയ്ക്ക് വിൽക്കപ്പെടും ഇങ്ങനെ പലതര വാഗ്ദാനങ്ങൾ ദിവസേന നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നു. ചിലതിലെല്ലാം നാം അറിയാതെ പെട്ടുംപോകുന്നു. ഓൺലൈൻ തട്ടിപ്പ്, മൈക്രോഫിനാൻസ് ഫ്രോഡ്, ഷെയർ മാർക്കറ്റ് തട്ടിപ്പ് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ് തുടങ്ങി ഇന്ന് സാമ്പത്തിക തട്ടിപ്പുകൾ സർവസാധാരണമായിരിക്കുകയാണ്. കൂടുതൽ ആളുകൾ ഓൺലൈൻ […]

Continue Reading